തൃശൂർ: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായി പി.ആര്. ശേഷാദ്രി അടുത്ത മാസം ചുമതലയേല്‍ക്കും. ഇന്ത്യയിലും വിദേശത്തും ബാങ്കിങ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള ശേഷാദ്രിയുടെ പുതിയ നിയമനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്കി. 2023 ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. അടുത്ത് നടക്കാനിരിക്കുന്ന എസ്.ഐ.ബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗവും ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗവും പുതിയ നിയമനത്തിന് അംഗീകാരം നല്‍കും.
കരൂര്‍ വൈശ്യ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായിരുന്ന പി.ആര്. ശേഷാദ്രി മുന്‍നിര രാജ്യാന്തര ബാങ്കായ സിറ്റി ബാങ്കിന്റെ ഏഷ്യ പസഫിക് മേഖല മാനേജിങ് ഡയറക്ടര്‍ പദവിയടക്കം ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.