ന്യൂഡൽഹി: കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ ബാങ്കുകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി ആർ.ബി.ഐ. വാണിജ്യ -സഹകരണ ബാങ്കുകൾ ലാഭവിഹിതം വിതരണം ചെയ്യരുതെന്ന് ആർ.ബി.ഐ നിർദേശിച്ചു. 2019-20 സാമ്പത്തിക വർഷത്തിലെ ഡിവിഡൻറ് നൽകരുതെന്നാണ് നിർദേശം.
സമ്പദ്വ്യവസ്ഥയിൽ വായ്പ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തൽക്കാലത്തേക്ക് ലാഭവിഹിതം നൽകേണ്ടെന്ന തീരുമാനത്തിലേക്ക് ആർ.ബി.ഐ എത്തിയത്. കോവിഡിനെ കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ആർ.ബി.ഐയുടെ തീരുമാനം.
വായ്പ അവലോകന യോഗത്തിലാണ് ബാങ്കുകൾ ലാഭവിഹിതം തൽക്കാലത്തേക്ക് നൽകേണ്ടെന്ന തീരുമാനം ആർ.ബി.ഐ അറിയിച്ചത്. രാജ്യത്തെ പല ബാങ്കുകളും പണപ്രതിസന്ധി നേരിടുന്നതിനിടെയാണ് ആർ.ബി.ഐയുടെ നിർണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.