ന്യൂഡൽഹി: സ്വർണ നിക്ഷേപം വൻ തോതിൽ വർധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2021 കലണ്ടർ വർഷത്തിൽ 29 ടൺ സ്വർണമാണ് ആർ.ബി.ഐ വാങ്ങിയത്. ഇതോടെ ആർ.ബി.ഐയുടെ കരുതൽ സ്വർണശേഖരം 700 ടൺ കടന്നു.
നിലവിൽ കേന്ദ്രബാങ്കിന് 705.6 ടൺ സ്വർണശേഖരമുണ്ട്. ജൂൺ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. 2018ന്‍റെ തുടക്കത്തിൽ 558.1 ടണ്ണായിരുന്നു സ്വർണശേഖരമുണ്ട്. 2009 നവംബറിന് ശേഷം ഏെറക്കാലം കഴിഞ്ഞ 2018ലാണ് ആർ.ബി.ഐ സ്വർണം വാങ്ങുന്നത്.
വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങൾ 32 ടൺ സ്വർണം ജൂണിൽ വാങ്ങിയിട്ടുണ്ട്. ഇതിൽ 30 ശതമാനവും ആർ.ബി.ഐയാണ് വാങ്ങിയത്. കൂടുതൽ സ്വർണം വാങ്ങുന്നതിലൂടെ കരുതൽ ആസ്തിയുടെ വൈവിധ്യവൽക്കരണവും ആർ.ബി.ഐ ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.