കൊൽക്കത്ത: പശ്ചിമബംഗാളിലെ യുണൈറ്റഡ് സഹകരണ ബാങ്കിെൻറ ലൈൻസ് റദ്ദാക്കി റിസർവ് ബാങ്ക്. ബാഗനാനിൽ പ്രവർത്തിക്കുന്ന ബാങ്കിെൻറ ലൈസൻസാണ് റദ്ദാക്കിയത്. ബാങ്കിന് ആവശ്യമായ മൂലധനവും വരുമാനവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ബാങ്കിെൻറ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്താനാണ് ആർ.ബി.ഐ നിർദേശം. നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ പണം തിരികെ നൽകുമെന്നും ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
നിക്ഷേപത്തിനനുസരിച്ചുള്ള ഇൻഷൂറൻസ് തുകയായിരിക്കും നിക്ഷേപകർക്ക് ലഭിക്കുക. ബാങ്ക് നിക്ഷേപകർക്ക് ഇനി നിക്ഷേപതുക തിരികെ നൽകരുതെന്നും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.