ഭവന വായ്പയും വാഹന വായ്പയുമൊക്കെ എടുത്തവർക്ക് ഇനി നെഞ്ചിടിപ്പിെൻറ മൂന്നുനാൾ. റിസർവ് ബാങ്കിെൻറ ദ്വൈമാസ പണനയ അവലോകനം തിങ്കളാഴ്ച തുടങ്ങുന്നതോടെയാണിത്. ആഗസ്റ്റ് ഒന്നുവരെയാണ് അവലോകനം. ഇൗ സാമ്പത്തിക വർഷത്തെ മൂന്നാം പണനയ അവലോകന യോഗമാണിത്. മൂന്നു ദിവസത്തെ യോഗത്തിനു ശേഷം, ആഗസ്റ്റ് ഒന്നിന് പുറത്തുവരുന്നത് കറുത്ത പുകയോ വെളുത്ത പുകയോ എന്നാണ് ആശങ്ക. പലിശ നിരക്ക് കൂട്ടാൻ തീരുമാനിച്ചാൽ വായ്പയെടുത്തവർ ഇൗവർഷം രണ്ടാമതൊന്നുകൂടി മുണ്ട് മുറുക്കിയുടുക്കേണ്ടിവരും.
ജൂണിൽ നടന്ന കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്കിൽ 0.25 ശതമാനം വർധന വരുത്തിയിരുന്നു. ഇൗ വർഷം ഇനി രണ്ടുവട്ടംകൂടി നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന സൂചന അന്ന് പുറത്ത് വരികയും ചെയ്തിരുന്നു. റിസർവ് ബാങ്ക് പ്രഖ്യാപനം വന്ന പിന്നാലെ, എസ്.ബി.ഐ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച് .ഡി.എഫ്.സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കരൂർ വൈശ്യ ബാങ്ക് തുടങ്ങിയവയെല്ലാം 0.10 ശതമാനം നിരക്കു വർധന പ്രഖ്യാപിച്ചു. അടിസ്ഥാന വായ്പ നിരക്കിൽ 10 അടിസ്ഥാന പോയൻറിെൻറ വർധനയാണ് ബാങ്കുകൾ വരുത്തിയത്.
അവശ്യസാധന വില നിരക്ക് വൻതോതിൽ ഉയരാതിരിക്കുന്നതും അന്താരാഷ്ട്ര എണ്ണ വിപണിവില സ്ഥിരത കൈവരിച്ചതും കാരണം ഇത്തവണ അവലോകന യോഗം പലിശ നിരക്കിെൻറ കാര്യത്തിൽ തൽസ്ഥിതി തുടരാൻ തീരുമാനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എസ്.ബി.െഎ റിസർച്ച് വിങ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയെല്ലാം പങ്കുവെക്കുന്നത് ഇൗ പ്രതീക്ഷയാണ്. കഴിഞ്ഞ അവലോകന യോഗത്തിന് ശേഷമാണ് കാർഷിക താങ്ങുവില പുതുക്കി നിശ്ചയിച്ചതെങ്കിലും പണപ്പെരുപ്പ നിരക്കിൽ കാര്യമായ പ്രതിഫലനമുണ്ടാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.