റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരുമെന്ന് ആർ.ബി.ഐ

മുംബൈ: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. മൂന്ന് ദിവസം നടന്ന വായ്പനയ അവലോകന യോഗത്തിന് ശേഷം ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് ആണ് റിപ്പോ നിരക്ക്.

ഫെബ്രുവരി എട്ടിന് നടന്ന സാമ്പത്തിക വർഷത്തിലെ അവസാന വായ്പനയ അവലോകനത്തിന് ശേഷമാണ് റിപ്പോ നിരക്ക് 6.5 ശതമാനത്തിലേക്ക് ഉയർത്താൻ ആർ.ബി.ഐ തീരുമാനിച്ചത്. 25 ബേസിക് പോയിന്‍റ് വർധനവാണ് പലിശ നിരക്കിൽ അന്ന് വരുത്തിയത്.

ഡിസംബറിലെ വായ്പ അവലോകനത്തിൽ പലിശനിരക്കിൽ ആർ.ബി.ഐ 35 ബേസിക് പോയിന്‍റിന്‍റെ വർധനവ് വരുത്തിയിരുന്നു. നേരത്തെ തുടർച്ചയായി 50 ബേസിക് പോയിന്‍റിന്‍റെ വർധന വരുത്തിയിരുന്നു. ഇതിന് ശേഷമാണ് പലിശ നിരക്ക് ഉയർത്തുന്നത് ആർ.ബി.ഐ താൽകാലികമായി നിർത്തിയത്.

റിപ്പോ നിരക്ക് വർധിപ്പിച്ചില്ലെങ്കിലും നിലവിലെയും പുതിയ വായ്പകളുടെയും (ഭവന- വാഹന വായ്പാ) പലിശ നിരക്ക് കൂടും. ഇത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കും. തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങിയവരാണ് ഇതിന്‍റെ പ്രത്യാഘാതം നേരിടുക. തവണകളുടെ എണ്ണം വർധിക്കും. അതേസമയം, നിക്ഷേപത്തിനുള്ള പലിശയും ഉയരും.

Tags:    
News Summary - RBI decides to keep repo rate unchanged at 6.5 PC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.