ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ചട്ടങ്ങളിൽ നിർണായക മാറ്റവുമായി ആർ.ബി.ഐ

ഡെബിറ്റ്/​ക്രെഡിറ്റ് കാർഡ് ചട്ടങ്ങളിൽ നിർണായക മാറ്റവുമായി ആർ.ബി.ഐ. ഇ-മാൻഡേറ്റ് പരിധി 5000 രൂപയിൽ നിന്നും 15,000 രൂപയാക്കി ഉയർത്തിയതാണ് പ്രധാനമാറ്റം. പരിധി ഉയർത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു.

വിവിധ സബ്സ്ക്രിപ്ഷനുകൾ, ഇൻഷൂറൻസ് പ്രീമിയം, വിദ്യാഭ്യാസ ഫീസ് തുടങ്ങിയവക്കെല്ലാം ഇ-മാൻഡേറ്റ് സംവിധാനം ഉപയോഗിക്കാറുണ്ട്. നിശ്ചിത തുക അക്കൗണ്ടിൽ നിന്നും എല്ലാ മാസവും ഡെബിറ്റ് ആക്കുന്നതിനാണ് ഇ-മാൻഡേറ്റ് സംവിധാനം ഉപയോഗിക്കുന്നത്. ഈ പരിധിയാണ് 5000 രൂപയിൽ നിന്നും 15,000മാക്കി ഉയർത്തിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇ-മാൻഡേറ്റിനുള്ള ചട്ടങ്ങളിൽ ആർ.ബി.ഐ മാറ്റം വരുത്തിയിരുന്നു. ഇ-മാൻഡേറ്റിന്റെ രജിസ്ട്രേഷൻ, മാറ്റം വരുത്തൽ, റദ്ദാക്കൽ എന്നിവക്കെല്ലാം അന്ന് ആർ.ബി.ഐ അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ് ആകുന്നതിന് 24 മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഇത് റദ്ദാക്കാനുള്ള സംവിധാനവും അക്കൗണ്ട് ഉടമക്ക് വേണമെന്നും ആർ.ബി.ഐ നിർദേശിച്ചിരുന്നു. 

Tags:    
News Summary - RBI enhances limit for e-mandates on credit/debit cards to Rs 15,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.