ന്യൂഡൽഹി: ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി ഇടപാടുകളിൽ നിർണായക മാറ്റവുമായി ആർ.ബി.ഐ. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇടപാടുകൾ നടത്താനുള്ള അനുമതിയാണ് ആർ.ബി.ഐ നൽകുന്നത്. പ്രീ-പെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ്, കാർഡ് നെറ്റ്വർക്ക്സ്, വൈറ്റ് ലേബൽ എ.ടി.എം, ടി.ആർ.ഇ.ഡി.എസ് തുടങ്ങിയവക്കാണ് ഇടപാടുകൾ നടത്താൻ ആർ.ബി.ഐ അനുമതി നൽകിയത്.
ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.എടി എന്നിവ ബാങ്കുകൾക്ക് മാത്രമായി പരിമിത പെടുത്തിയുണ്ട്. ഇതിൽ മാറ്റം വരുത്തുകയാണ്. ഇനി മുതൽ ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്കും ഇടപാടുകൾ നടത്താം. ഡിജിറ്റൽ സമ്പദ്വ്യവസ്ഥ എല്ലാവർക്കും ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി ഇടപാടുകൾ വിപുലപ്പെടുത്താനുള്ള തീരുമാനം ഇ-കോമേഴ്സ് ഉൾപ്പടെയുള്ള രംഗങ്ങളിൽ പുരോഗതിയുണ്ടാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.