മുംബൈ: റിസർവ് ബാങ്ക് ട്രഷറി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാരോപിച്ച് ആർ. ബി.െഎ െഎ.സി.െഎ.സി.െഎ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി. സർക്കാർ കടപ്പത്ര വിൽപ്പനയിൽ ക്രമക്കേട് നടത്തിയ സംഭവത്തിലാണ് ആർ.ബി.െഎ പിഴയിട്ട്. ക്രമക്കേടിെൻറ പേരിൽ ആർ.ബി.െഎ ആദ്യമായാണ് ഇത്രയും വലിയ തുക ഒരു ബാങ്കിന് പിഴ ഇൗടാക്കുന്നത്.
ബാങ്ക് നേരിട്ട് നടത്തിയ കടപ്പത്ര വിൽപ്പനയിൽ ആർ.ബി.െഎയുടെ നിർദേശങ്ങൾ പാലിച്ചില്ല. പണമായോ സ്വർണമായോ ആർ.ബി.െഎക്ക് നൽകേണ്ട ഗ്യാരണ്ടി വ്യവസ്ഥയിലാണ് ഐ.സി.ഐ.സി.ഐ ബാങ്ക് ക്രമക്കേട് നടത്തിയത് 19.5 ശതമാനം തുക സർക്കാർ സെക്യൂരിറ്റി കെട്ടിവെക്കണമെന്നിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് ഇതും ചേർത്ത് വിറ്റഴിച്ചുവെന്നാണ് ആരോപണം. എന്നാൽ കടപ്പത്രങ്ങളുടെ കാലാവധിയേയോ മറ്റോ ഇൗ തീരുമാനം ബാധിക്കില്ലെന്നും ആർ.ബി.െഎ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.