അസാധു നോട്ടുകൾ എണ്ണി തീർന്നിട്ടില്ലെന്ന്​ ആർ.ബി.​െഎ​ ഗവർണർ

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലിന്​ ശേഷം ബാങ്കുകളിലെത്തിയ അസാധു നോട്ടുകൾ എണ്ണി തീർന്നിട്ടില്ലെന്ന്​ റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പ​േട്ടൽ. പാർലമ​െൻറ്​ സാമ്പത്തിക സ്​റ്റാൻഡിങ്​ കമ്മിറ്റി മുമ്പാകെയാണ്​ ഉൗർജിത്​ പ​േട്ടൽ ഇക്കാര്യം വ്യക്​തമാക്കിയത്​. നവംബർ എട്ടിനാണ്​ നരേന്ദ്രമോദി സർക്കാർ 500, 1000 നോട്ടുകൾ അസാധുവാക്കിയത്​. പഴയ നോട്ടുകൾ മാറ്റി വാങ്ങാൻ ഡിസംബർ വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ ഡിസംബറിന്​ ശേഷവും ബാങ്കുകളിൽ തിരിച്ചെത്തിയ അസാധു നോട്ടുകളുടെ എണ്ണം റിസർവ്​ ബാങ്ക്​ വ്യക്​തമാക്കിയിരുന്നില്ല.

എത്ര അസാധു​ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയെന്ന ചോദ്യം സമാജ്​വാദി പാർട്ടിയിലെ നരേഷ്​ അഗർവാൾ, തൃണമൂൽ എം.പി സൗ​ഗതോ റോയ്​ എന്നിവർ ഉന്നയിച്ചു. ഇതിനെ തുടർന്നാണ്​ റിസർവ്​ ബാങ്ക്​ ഗവർണർ മറുപടി നൽകിയത്​. നിലവിൽ 15.4 ലക്ഷം കോടി മൂല്യമുള്ള കറൻസിയാണ്​ വിനിമയം ചെയ്യപ്പെടുന്നത്​. നോട്ട്​ പിൻവലിക്കലിന്​ മുമ്പ്​  ഇത്​ 17.7 ലക്ഷം കോടിയായിരുന്നുവെന്നും ഉൗർജിത്​ പ​േട്ടൽ അറിയിച്ചു. 

പോസ്​റ്റ്​ ഒാഫീസുകളിൽ നിക്ഷേപിക്കപ്പെട്ട അസാധു നോട്ടുകൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും ഉൗർജിത്​ പ​േട്ടൽ അറിയിച്ചു.  നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ കഴിഞ്ഞ വർഷം ജനുവരിയിൽ ഉൗർജിത്​ പ​േട്ടലിനെ​ പാർലൻറ്​ സമിതി വിളിച്ചു വരുത്തിയിരുന്നു. 


 

Tags:    
News Summary - RBI Governer statement on demonitisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.