ന്യൂഡൽഹി: ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഭരണപരമായ കാര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. വിർച്വൽ യോഗത്തിൽ സംസാരിക്കുേമ്പാഴാണ് ശക്തികാന്ത ദാസ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ച് പ്രസ്താവന നടത്തിയത്. നല്ല ഭരണ സംവിധാനവും റിസ്ക് മാനേജ്മെന്റും ബാങ്കുകളുടേയും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടേയും മികച്ച പ്രവർത്തനത്തിന് ആവശ്യമാണെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.
ധനകാര്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനാണ് ആർ.ബി.ഐ ശ്രമം. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനായി പ്രതിരോധ സംവിധാനമുണ്ടാക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ബാങ്കുകളിലെ പ്രതിസന്ധി മറികടക്കാനാണ് ശ്രമമെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു.
ബാങ്കുകളിൽ ശക്തമായ ഇേന്റണൽ ഓഡിറ്റ് വേണം. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള മാർഗനിർദേശം ഉടൻ പുറത്തിറക്കും. സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് പ്രകടമാണ്. ബാങ്കുകളിലെ മൂലധനസമാഹരണത്തിനും ആർ.ബി.ഐ പ്രാധാന്യം നൽകുന്നുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.