മുംബൈ: പേമെൻറ് ബാങ്കുകളിൽ വ്യക്തികൾക്ക് സൂക്ഷിക്കാവുന്ന പരമാവധി ബാലൻസ് രണ്ടുലക്ഷമായി റിസർവ് ബാങ്ക് ഉയർത്തി. ഇതുവരെ ഒരു ലക്ഷമായിരുന്നു പരമാവധി സൂക്ഷിക്കാവുന്ന ബാലൻസ്.
റിസർവ് ബാങ്കിെൻറ ധന നയസമിതി യോഗത്തിനുശേഷം ഗവർണർ ശക്തികാന്ത ദാസ് ആണ് തീരുമാനം അറിയിച്ചത്. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താൽപര്യം പരിഗണിച്ചാണ് നടപടി.
രാജ്യത്ത് അരഡസനോളം പേമെൻറ് ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. പേടിഎം, ഇന്ത്യ പോസ്റ്റ്, എയര്‍ടെല്‍, ഫിനോ, ജിയോ തുടങ്ങിയവയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേമെൻറ്സ് ബാങ്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.