മുംബൈ: ഉപഭോക്തൃവിവരങ്ങൾ (കെ.വൈ.സി) ശേഖരിച്ച് സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ കുറ്റത്തിന് സർക്കാർ ഉടമസ്ഥതയിലുള്ള യൂനിയൻ ബാങ്കിന് ഒരുകോടി രൂപ പിഴ ചുമത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. ബാങ്കിെൻറ ചില അക്കൗണ്ടുകളിൽ നിന്ന് വൻതുകയുടെ നിക്ഷേപം പിൻവലിക്കപ്പെടുന്നത് ശ്രദ്ധയിൽെപട്ടതിനെതുടർന്നാണ് നടപടി.
ജൂലൈ 26നാണ് പിഴ ചുമത്തിയത്. ബാങ്കിെൻറ നടപടിക്രമങ്ങളിലെ വീഴ്ചക്കാണ് പിഴ ഇൗടാക്കുന്നതെന്നും ഉപഭോക്താക്കളെ ഇത് ഒരുവിധത്തിലും ബാധിക്കില്ലെന്നും ആർ.ബി.െഎ വ്യക്തമാക്കി. ബാങ്കിനെതിരായ പരാതി പരിശോധിച്ചശേഷം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതനുസരിച്ചുള്ള മറുപടിയും രേഖകളും മറ്റും പരിശോധിച്ചാണ് ശിക്ഷാനടപടിയെന്നും ആർ.ബി.െഎ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.