യെസ്​ ബാങ്കിന്​ ആർ.ബി.ഐയുടെ അടിയന്തര സഹായം; 10,000 കോടി നൽകുമെന്ന്​ റിപ്പോർട്ട്​

ന്യൂ​ഡ​ൽ​ഹി: ​പണ​മി​ല്ലാ​തെ യെ​സ് ബാ​ങ്ക് ശാ​ഖ​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ​ റി​സ​ർ​വ് ബാ​ങ്ക് ഇ​ട​പെ​ടു​ന്നു. നിക്ഷേപകരുടെ പരിഭ്രാന്തി പരിഹരിക്കാൻ യെ​സ് ബാ​ങ്കി​ന് വാ​യ്പ​യാ​യി 8,000 മുതൽ 10,000 കോ​ടി രൂ​പ വ​രെ അടിയന്തര സഹായമായി ആ​ർ​.ബി.​ഐ ന​ൽ​കുമെന്നാണ്​ റി​പ്പോ​ർ​ട്ട്​. ആ​ർ.​ബി​.ഐ ആ​ക്ട് 17 പ്ര​കാ​ര​ം ഹ്ര​സ്വ വാ​യ്പ​യാ​യിട്ടായിരിക്കും പ​ണം ന​ൽ​കുക. പ്രത്യേക സാഹചര്യം പരിഗണിച്ച്​ ​കുറഞ്ഞ പലിശയോടെയായിരിക്കും വായ്​പ.

അതേസമയം യെ​സ് ബാ​ങ്ക് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള നി​യ​മ​വ​ശം ആ​ർ.​ബി​.ഐ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. 49 ശ​ത​മാ​നം ഓ​ഹ​രി ഏ​റ്റെ​ടു​ക്കാ​നാ​ണ് ആ​ർ​.ബി.​ഐ ആ​ലോ​ചി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. സർക്കാർ പ്രതിനിധികൾ നൽകിയ വിവരം അനുസരിച്ച്​ മണികണ്ട്രോൾ എന്ന ഓൺലൈൻ മാധ്യമമാണ്​​​ വാർത്ത പുറത്തുവിട്ടത്​.

Tags:    
News Summary - RBI likely to offer Rs 8,000-10,000 crore for Yes Bank-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.