ആർ.ബി.ഐ വായ്പനയം നാളെ പ്രഖ്യാപിക്കും; പലിശനിരക്കുകൾ വീണ്ടും ഉയർത്തിയേക്കും

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിലെ അവസാനത്തെ വായ്പനയപ്രഖ്യാപനത്തിൽ ആർ.ബി.ഐ നിരക്കുകൾ ഉയർത്തിയേക്കും. 25 ബേസിക് പോയിന്റിന്റെ വർധനയാണ് പലിശനിരക്കിൽ വരുത്തുക. ബുധനാഴ്ച രാവിലെ 10 മണിക്കാണ് ആർ.ബി.ഐ പുതിയ വായ്പ നയം പ്രഖ്യാപിക്കുക.

റീടെയിൽ പണപ്പെരുപ്പം കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആർ.ബി.ഐ നിരക്കിൽ നേരിയ വർധന വരുത്തുകയെന്നാണ് സൂചന. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവും വായ്പ പലിശനിരക്ക് ഉയർത്തിയിരുന്നു.

ഡിസംബറിലെ വായ്പ അവലോകനത്തിൽ പലിശനിരക്കിൽ ആർ.ബി.ഐ 35 ബേസിക് പോയിന്റിന്റെ വർധനവ് വരുത്തിയിരുന്നു. നേരത്തെ തുടർച്ചയായി 50 ബേസിക് പോയിന്റിന്റെ വർധന വരുത്തിയിരുന്നു. ഇതിന് ശേഷമാണ് പലിശനിരക്ക് ഉയർത്തുന്നത് ആർ.ബി.ഐ താൽക്കാലികമായി നിർത്തുന്നത്. 

Tags:    
News Summary - RBI may conclude FY23 with a 25 bps rate hike to tame India’s sticky core inflation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.