മുംബൈ: അടിസ്ഥാന പലിശ നിരക്കുകൾ അതേപടി നിലനിർത്തി റിസർവ് ബാങ്ക് പണ-വായ്പ നയം. റിപോ നിലവിലെ നാലു ശതമാനത്തിലും റിവേഴ്സ് റിപോ മൂന്നര ശതമാനത്തിലും തുടരും. വിട്ടുമാറാത്ത കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക രംഗം കൂടുതൽ തളർച്ചയിലേക്ക് പോകുന്നതിന് തടയിടാനാണ് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. രണ്ടു മാസത്തിലൊരിക്കൽ ചേരുന്ന ആർ.ബി.ഐ പണനയ സമിതിയുടെ അവലോകന യോഗം തുടർച്ചയായി 10ാം തവണയാണ് പഴയ നിരക്കുകൾ തുടരുന്നത്. നിരക്കുകളിൽ മാറ്റമില്ലാത്തതിനാൽ ഭവന-വാഹന വായ്പ പലിശ നിരക്കുകളെല്ലാം അതേപടി തുടരും.
വളർച്ച 7.8 ശതമാനം
2022 ഏപ്രിൽ ഒന്നിന് തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച 7.8 ശതമാനമായിരിക്കുമെന്ന് ആർ.ബി.ഐ വിലയിരുത്തുന്നു. മാർച്ചിൽ അവസാനിക്കുന്ന നടപ്പുവർഷം ഇത് 9.2 ശതമാനമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കോവിഡിൽനിന്ന് പൂർണമായും മുക്തിനേടാത്തതാണ് വളർച്ച നിരക്ക് കുറക്കാൻ കാരണം.
പണപ്പെരുപ്പം
നിലവിൽ 5.3 ശതമാനമാണ് പണപ്പെരുപ്പം എന്ന വിലക്കയറ്റത്തോത്. ഇത് അടുത്ത സാമ്പത്തിക വർഷം 4.5 ശതമാനത്തിലേക്ക് താഴുമെന്നും കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.