എസ്​.ബി.ഐക്ക്​ രണ്ട്​ കോടി പിഴ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐക്ക്​ രണ്ട്​ കോടി രൂപ പിഴചുമത്തി ആർ.ബി.ഐ. കേന്ദ്രബാങ്കിന്‍റെ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ്​ പിഴശിക്ഷ. കഴിഞ്ഞ ദിവസമാണ്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവ്​ പുറത്തിറങ്ങിയത്​.

എസ്​.ബി.ഐ ജീവനക്കാർക്ക്​ കമീഷൻ നൽകിയതുമായി ബന്ധപ്പെട്ട്​ ആർ.ബി.ഐ നിർദേശങ്ങൾ പാലിച്ചില്ലെന്ന്​ ആരോപിച്ചാണ്​ ആർ.ബി.ഐയുടെ പിഴശിക്ഷ. നേരത്തെ പിഴ ചുമത്താതിരിക്കുന്നതിന്​ കാരണം കാണിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആർ.ബി.ഐ എസ്​.ബി.ഐക്ക്​ നോട്ടീസയക്കുകയും ചെയ്​തിരുന്നു. ഇക്കാര്യത്തിലെ മറുപടി തൃപ്​തികരമല്ലാത്തതിലാണ്​ ആർ.ബി.ഐയുടെ നടപടി.

Tags:    
News Summary - RBI slaps Rs 2 crore penalty on SBI for 'deficiencies in regulatory compliance'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.