ന്യൂഡൽഹി: 2000 രൂപ കറൻസിയുടെ അച്ചടി റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ.ബി.െഎ) നിർത്തിവെച്ചു. നടപ്പു സാമ്പത്തിക വർഷം 2000ത്തിെൻറ ഒരു നോട്ട് പോലും അച്ചടിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ആർ.ബി.െഎ മറുപടി നൽകി.
പ്രചാരത്തിലുണ്ടായിരുന്ന 500, 1000 കറൻസി നോട്ടുകൾ 2016 നവംബറിലാണ് നോട്ടുനിരോധനത്തിെൻറ ഭാഗമായി പിൻവലിച്ച് പുതിയ 500, 2000 നോട്ടുകൾ പുറത്തിറക്കിയത്. 2016-17 സാമ്പത്തിക വർഷത്തിൽ 3,542.991 ദശലക്ഷം, 2017-18 വർഷത്തിൽ 111.507 ദശലക്ഷം 2000ത്തിെൻറ കറൻസി ആർ.ബി.െഎ അച്ചടിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 46.690 ദശലക്ഷമാക്കി കുറച്ചു. നടപ്പു സാമ്പത്തിക വർഷം 2000 കറൻസി നോട്ടിെൻറ ഒന്നുപോലും അച്ചടിച്ചിട്ടില്ലെന്നും ആർ.ബി.െഎ നൽകിയ മറുപടിയിൽ പറയുന്നു.
എ.ടി.എം യന്ത്രങ്ങളിൽ 2000 രൂപ നോട്ടുകൾ കുറഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാധ്യമപ്രവർത്തകൻ വിവരാവകാശ പ്രകാരം അന്വേഷണം നടത്തുകയായിരുന്നു. നോട്ടുപൂഴ്ത്തിവെക്കൽ തടയുന്നതിനുവേണ്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അച്ചടി നിർത്തിവെച്ചത്. അതേസമയം, 2000 രൂപയുടെ നോട്ടു നിരോധിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്ത വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.