സമ്മാന തട്ടിപ്പ്​: ഹെൽപ്​ലൈനുമായി ആർ.ബി.​െഎ

ന്യൂ​ഡ​ൽ​ഹി: ലോ​ട്ട​റി, സ​മ്മാ​ന​ത്തു​ക എ​ന്നി​വ ല​ഭി​ക്കു​മെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ ഫോ​ണി​ലൂ​ടെ ന​ട​ത്തു​ന്ന ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ റി​സ​ർ​വ്​​ ബാ​ങ്ക്​ രം​ഗ​ത്ത്. ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​ൻ എ​സ്.​എം.​എ​സ്​ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​തി​നൊ​പ്പം ‘മി​സ്​​ഡ്​ കാ​ൾ’ ഹെ​ൽ​പ്​​ലൈ​നി​നും കേ​ന്ദ്ര ബാ​ങ്ക്​ തു​ട​ക്കം കു​റി​ച്ചു. ആ​ർ.​ബി.​െ​എ​യി​ൽ​നി​ന്ന്​ ര​ണ്ട്​ കോ​ടി​യി​ലേ​റെ ലോ​ട്ട​റി അ​ല്ലെ​ങ്കി​ൽ സ​മ്മാ​ന​ത്തു​ക ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ കാ​ണി​ച്ചാ​ണ്​ ഇ​പ്പോ​ൾ ത​ട്ടി​പ്പ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇൗ ​പ​ണം ല​ഭി​ക്കാ​ൻ 9500 രൂ​പ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ അ​ട​ക്ക​ണ​മെ​ന്നാ​ണ്​ എ​സ്.​എം.​എ​സ്​ വ​രു​ന്ന​ത്. ഇ​തി​​െൻറ ഭാ​ഗ​മാ​യി ബാ​ങ്ക്​​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ളും ആ​ധാ​റും ചോ​ദി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ റി​സ​ർ​വ്​ ബാ​ങ്ക്​ പ​തി​വാ​യി മു​ന്ന​റി​യി​പ്പ്​ ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും എ​സ്.​എം.​എ​സ്​ കാ​മ്പ​യി​നും മി​സ്​​ഡ്​ കാ​ൾ സേ​വ​ന​വും ആ​ദ്യ​മാ​ണ്. 

8691960000 എ​ന്ന ന​മ്പ​റി​ലാ​ണ്​ മി​സ്​​ഡ്​ കാ​ൾ സേ​വ​നം ല​ഭി​ക്കു​ക. ഇ​തി​ലേ​ക്ക്​ വി​ളി​ച്ചാ​ൽ അ​ത്​ മ​റ്റൊ​രു കാ​ളി​ൽ ക​ണ​ക്​​ടാ​വു​ക​യും അ​തി​ലൂ​ടെ ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും. 
ഇ​തോ​ടൊ​പ്പം sachet. rbi.org.in എ​ന്ന വെ​ബ്​​സൈ​റ്റി​ലും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളെ​പ്പ​റ്റി പ​രാ​തി​ന​ൽ​കാം. 

Tags:    
News Summary - RBI takes to SMSes, missed-call helpline against prize frauds- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.