മുംബൈ: ദേശസാൽകൃത ബാങ്കുകളുടെ ലയനത്തിനുശേഷമുള്ള ബാങ്കിങ് സേവനങ്ങളിൽ ഇടപാടുകാരുടെ പ്രതികരണമറിയാൻ സർവേ നടത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ഉപഭോക്താവെന്ന നിലയിൽ ലയനത്തെ ഗുണപരമായ മാറ്റമായാണോ കാണുന്നത് എന്നും ചോദ്യമുണ്ടാകും. 21 സംസ്ഥാനങ്ങളിലെ 20,000 പേർക്കിടയിലാണ് സർവേ നടത്തുന്നത്.
ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായും ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സും യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷനൽ ബാങ്കുമായും സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കുമായും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂനിയൻ ബാങ്കുമായുമാണ് ലയിച്ചത്. ലക്ഷ്മി വിലാസ് ബാങ്ക് ഡി.ബി.എസ് ബാങ്കുമായും ലയിച്ചു. ജൂൺ 22ന് നിർദിഷ്ട ഏജൻസി ആർ.ബി.ഐക്ക് സർവേ റിപ്പോർട്ട് സമർപ്പിക്കണം.
അതേസമയം, സ്വകാര്യമേഖല ബാങ്കുകളിൽ എം.ഡി, സി.ഇ.ഒ, മുഴുവൻസമയ ഡയറക്ടർ (ഡബ്ല്യൂ.ടി.ഡി) എന്നിവരുടെ സേവനകാലാവധി പരമാവധി 15 വർഷമാക്കിയും ആർ.ബി.ഐ നിശ്ചയിച്ചു. ഈ തസ്തികയിൽ തുടരാവുന്ന പരമാവധി പ്രായം 70 ആയിരിക്കും. ചെയർമാെൻറയും നോൺ എക്സിക്യൂട്ടിവ് ഡയറക്ടർമാരുടെയും (എൻ.ഇ.ഡി) പ്രായപരിധി 75 വയസ്സാകും. ഒരു എൻ.ഇ.ഡി ബാങ്കിെൻറ ബോർഡിൽ എട്ടുവർഷത്തിലധികം ഉണ്ടാകരുത്. എട്ടു വർഷം പൂർത്തിയായാൽ മൂന്നുവർഷത്തിനുശേഷം അവരെ വീണ്ടും നിയമിക്കുന്നത് പരിഗണിക്കാം. ഇവരുടെ വേതനം (ബോർഡ് അധ്യക്ഷൻ ഒഴികെ) പ്രതിവർഷം 20 ലക്ഷത്തിൽ കൂടരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.