ന്യൂഡൽഹി: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ പുതിയ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരുമെന്ന് ആർ.ബി.ഐ അറിയിച്ചു.
3.35 ശതമാനമായിരിക്കും റിവേഴ്സ് റിപ്പോ നിരക്ക്. കഴിഞ്ഞ വർഷം ജൂണുമായി താരതമ്യം ചെയ്യുേമ്പാൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ 5.1 ശതമാനമായിരിക്കും. ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനപാദത്തിൽ 5.8 ശതമാനമുള്ള പണപ്പെരുപ്പമാണ് അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ തന്നെ കുറയുക.
മെയ് മാസത്തിൽ പണപ്പെരുപ്പം ഉയർന്നത് അപ്രതീക്ഷിതമായിരുന്നു. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് വായ്പനയത്തിൽ തൽസ്ഥിതി തുടരാൻ ആർ.ബി.ഐ തീരുമാനിച്ചത്. വായ്പഅവലോകന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും പണനയത്തിൽ തൽസ്ഥിതി തുടരുന്നതിനെ അനുകൂലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.