അസാധു നോട്ടുകൾ ആർ.ബി.ഐ എണ്ണിത്തീർന്നിട്ടില്ലെന്ന് ജെയ്റ്റ്ലി

ന്യൂഡൽഹി: റിസർവ് ബാങ്ക് അസാധു നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. എണ്ണിത്തീർന്നാൽ മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്ന് ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചു. അസാധു നോട്ടുകൾ ജൂലൈ മാസത്തിലാണ് റിസർവ് ബാങ്കിലെത്തിയത്. ബില്യൺ കണക്കിന് നോട്ടുകളുള്ളതിനാൽ എണ്ണാൻ സമയമെടുക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. 

നേരത്തെ റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പ​േട്ടലും അസാധു നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെന്ന് പാർലമ​​​െൻറ്​ സാമ്പത്തിക സ്​റ്റാൻഡിങ്​ കമ്മിറ്റി മുമ്പാകെ പറഞ്ഞിരുന്നു.  നവംബർ എട്ടിനാണ്​ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്​. ഇത്​ മൂലം സമ്പദ്​വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ്​ ഉണ്ടായത്​.  
 

Tags:    
News Summary - RBI will take time to count scrapped currency note deposits says Arun Jaitley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.