ന്യൂഡൽഹി: നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ പുതിയ കറൻസി അച്ചടിക്കുന്നതിന് കൂടുതൽ തുക ആവശ്യമായി വന്നതോടെ സർക്കാറിന് നൽകുന്ന ഡിവിഡൻറിൽ കുറവ് വരുത്തി റിസർവ് ബാങ്ക്. 30,569 കോടി രൂപയാണ് ഇൗ വർഷം റിസർവ് ബാങ്ക് കേന്ദ്രസർക്കാറിന് ലാഭവിഹിതമായി നൽകുന്നത്. കഴിഞ്ഞ വർഷം ഇത് 65,786 കോടി രൂപയായിരുന്നു.
വ്യാഴാഴ്ച ചേർന്ന റിസർവ് ബാങ്കിെൻറ സെൻററൽ ബോർഡ് യോഗമാണ് ലാഭവിഹിതം സംബന്ധിച്ച് തീരുമാനമെടുത്തത്. 58,000 കോടി രൂപ ആർ.ബി.െഎയിൽ നിന്ന് ലഭിക്കുമെന്ന് സർക്കാർ കണക്ക് കൂട്ടിയിരുന്നത്. പൊതുമേഖല ബാങ്കുകളിൽ നിന്ന് 74,901.25 കോടിയുടെ വരുമാനവും സർക്കാർ പ്രതീക്ഷിച്ചിരുന്നു.
നോട്ട് പിൻവലിക്കലിനെ തുടർന്ന് പുതിയ കറൻസി അച്ചടിക്കേണ്ടി വന്നതിനാലാണ് ആർ.ബി.െഎയുടെ ലാഭത്തിൽ കുറവുണ്ടായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 500 രൂപയുടെ പുതിയ ഒരു നോട്ട് അച്ചടിക്കുന്നതിനായി ആർ.ബി.െഎക്ക് 2.87 രൂപ മുതൽ 3.09 രൂപ വരെയാണ് ചിലവ്. 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നതിനായി 3.54 രൂപ മുതൽ 3.77 രൂപ വരെയും ആവശ്യമായിരുന്നു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.