പലിശ നിരക്കിൽ മാറ്റമില്ല; റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മായി തു​ട​രുമെന്ന് റി​സ​ർ​വ് ബാ​ങ്ക്

മുംബൈ: പ​ണ​പ്പെ​രു​പ്പം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും അഞ്ചാം തവണയും പ​ലി​ശ ഉ​യ​ർ​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക്. റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​ത്തി​ൽ തു​ട​രാ​ൻ പ​ണ​ന​യ ക​മ്മി​റ്റി (എം.​പി.​സി) യോ​ഗം തീ​രു​മാ​നി​ച്ചു. ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് (ആ​ർ‌.​ബി‌.​ഐ) ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്പ​യു​ടെ പ​ലി​ശ​യാ​ണ് റി​പോ നി​ര​ക്ക്.

നാലാം നി​ര​ക്ക് നി​ർ​ണ​യ യോ​ഗ​ത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആ​ർ‌.​ബി‌.​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നിനെതിരെ അഞ്ച് വോട്ടിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനം എടുത്തത്.

വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി ഉയർത്തിയ സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) 6.25 ശതമാനത്തിലും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (എം.എസ്.എഫ്) 6.75 ശതമാനമായും തുടരും. ആഗസ്റ്റിൽ 6.8 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്നും ആ​ർ‌.​ബി‌.​ഐ ഗ​വ​ർ​ണ​ർ വ്യക്തമാക്കി.

2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ റിപോ നിരക്കിൽ തുർച്ചയായ വർധനവ് ആ​ർ‌.​ബി‌.​ഐ വരുത്തിയിരുന്നു. 205 ബേസിസ് പോയിന്‍റ് വർധിച്ച ശേഷമാണ് നിലവിൽ 6.50ൽ തുടരുന്നത്. 

Tags:    
News Summary - RBI’s Monetary Policy Committee decided to maintain the status quo, Repo Rate kept unchanged at 6.50%: RBI Governor Shaktikanta Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.