ന്യൂഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐയുടെ വായ്പാനയം. റിപ്പോനിരക്ക് നാല് ശതമാനത്തിൽ തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായിരിക്കും. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസാണ് പുതിയ വായ്പ നയം പ്രഖ്യാപിച്ചത്.
2021-22 സാമ്പത്തിക വർഷത്തിൽ 10.5 ശതമാനം വളർച്ചയുണ്ടാകുമെന്ന് ആർ.ബി.ഐ പ്രവചിക്കുന്നു. നിക്ഷേപത്തിൽ ഊന്നിയുള്ള ആത്മനിർഭർ പാക്കേജുകളുടെ ഫലം സമ്പദ്വ്യവസ്ഥയിൽ പ്രകടമായി തുടങ്ങിയെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു. ബാങ്കുകളിൽ ആവശ്യത്തിന് മൂലധനമെത്തിക്കുകയാണ് ആർ.ബി.ഐ പ്രാധാന്യം നൽകുന്നതെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
സഹകരണ ബാങ്കുകളേയും അർബൻ ബാങ്കുകളേയും ശക്തിപ്പെടുത്താൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.