മുംബൈ: രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞതോടെ റിപോ നിരക്ക് 6.25ൽനിന്ന് ആറു ശതമാനമായി കുറച്ചുെകാണ്ട് റിസര്‍വ് ബാങ്ക് പുതിയ വായ്പനയം-പ്രഖ്യാപിച്ചു. റിപോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുന്നതോടെ ഭവന-വാഹന-വ്യക്തിഗത വയ്പകളുടെ പലിശനിരക്കുകൾ കുറയും. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റിപോ നിരക്ക് ആണിത്. ഇതോടൊപ്പം റിവേഴ്സ് റിപോ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. ഇത് ആറ് ശതമാനത്തില്‍നിന്ന് 5.75 ശതമാനമായി കുറച്ചു.
റിപോ നിരക്കുകളിൽ വരുത്തിയ കുറവ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും പ്രതിഫലിച്ചു. സെൻസെക്സ് 98.43 പോയൻറ് ഇടിഞ്ഞ് 32,476.74 ലും നിഫ്റ്റി 33.15 പോയൻറ് ഇടിഞ്ഞ് 10,081.50 പോയൻറിലും വ്യാപാരം അവസാനിപ്പിച്ചു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ജൂണിൽ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതോടെയാണ് ആർ.ബി.െഎ റിപോ നിരക്കുകൾ കുറക്കാൻ തീരുമാനിച്ചത്.
അതേസമയം, റിപോ നിരക്കുകൾ പ്രഖ്യാപിച്ചതോടെ ഡോളറുമായുള്ള രൂപയുടെ മൂല്യം അഞ്ച് പൈസ കുറഞ്ഞു. നേരെത്തയുണ്ടായിരുന്ന 64.12 രൂപയിൽനിന്ന് 64.07 രൂപയായാണ് കുറഞ്ഞത്.
റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ അധ്യക്ഷനായുള്ള പണനയ സമിതിയുടെ ദ്വൈമാസ അവലോകന യോഗത്തിലാണ് തീരുമാനം. ആറംഗ സമിതിയിലെ നാലംഗങ്ങൾ 0.25 ശതമാനം കുറവ് വരുത്തുന്നതിനോട് അനുകൂലിച്ചപ്പോൾ ഒരാൾ 0.50 ശതമാനം കുറവു വരുത്തണമെന്നും മറ്റൊരംഗം നിലവിലുള്ള സ്ഥിതി തുടരണമെന്നും വാദിച്ചു.
വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് റിപോ. ബാങ്കുകളുടെ റിസർവ് ബാങ്കിലെ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശയാണ് റിവേഴ്‌സ് റിപോ. രാജ്യത്ത് വായ്പനിരക്കുകൾ കുറയുന്നതോടെ വ്യവസായരംഗത്തും ഉൽപാദനരംഗത്തും വളർച്ചനിരക്ക് കൂടുമെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കാലയളവിൽ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടായിരുന്നത്. 6.1 ശതമാനമായിരുന്നു ഇൗ കാലയളവിലെ വളർച്ചനിരക്ക്. റിസര്‍വ് ബാങ്ക് റിപോ നിരക്കുകൾ കുറക്കുന്നതിന് മുന്നോടിയായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സേവിങ്സ് നിക്ഷേപത്തിെൻറ പലിശ അരശതമാനം കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.