ന്യൂഡൽഹി: സ്വകാര്യ ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ച ആശങ്കയുടെ പേരിൽ നിക്ഷേപം പെ ാതുബാങ്കുകളിലേക്ക് മാറ്റരുതെന്ന് റിസർവ് ബാങ്ക് സംസ്ഥാന സർക്കാറുകൾക്ക് നിർ ദേശം നൽകി. അങ്ങനെ ചെയ്യുന്നത് ബാങ്കിങ്, സാമ്പത്തിക മേഖലയിൽ പ്രത്യാഘാതങ്ങളുണ്ടാക് കുമെന്ന് ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.
യെസ് ബാങ്കിലെ പ്രതിസന്ധിയെ തുടർന്ന് ചില സർക്കാറുകൾ തങ്ങളുടെ കീഴിൽ വരുന്ന ഗവ.സ്ഥാപനങ്ങളുടെ നിക്ഷേപം സ്വകാര്യ ബാങ്കുകളിൽനിന്ന് പൊതുമേഖല ബാങ്കുകളിലേക്ക് മാറ്റാൻ നിർദേശം നൽകിയിരുന്നു. ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആ തീരുമാനം പുന:പരിശോധിക്കണമെന്നും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.
സ്വകാര്യ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമല്ലെന്ന തോന്നൽ അസ്ഥാനത്താണ്. നിക്ഷേപങ്ങൾ മാറ്റുന്നത് നമ്മുടെ സാമ്പത്തിക സുസ്ഥിരതക്ക് പൊതുവിലും ബാങ്കിങ് മേഖലയുടെ സുസ്ഥിരതക്ക് പ്രത്യേകിച്ചും ഗുണകരമാവില്ല.
സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനം പരിശോധിക്കാനും അവയെ നിയന്ത്രിക്കാനും റിസർവ് ബാങ്കിന് മതിയായ അധികാരമുണ്ട്. നിക്ഷേപകരുടെ പണം പൂർണമായും സുരക്ഷിതമായിരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.