ന്യൂഡൽഹി: വായ്പനയം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ചേർന്ന യോഗത്തിൽ ആറ് അംഗങ്ങളിൽ അഞ്ച് പേർ നിരക്കുകളിൽ മാറ്റം വരുത്തരുതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഒരംഗം ഇതിന് വിരുദ്ധമായി വോട്ട് ചെയ്തതായാണ് മിനുട്സ് രേഖ. ആർ.ബി.െഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്കിൽ പാത്ര നിരക്ക് ഉയർത്തണമെന്ന ആവശ്യമുയർത്തി.
ആഗസ്റ്റിലെ വായ്പനയത്തിൽ നിരക്കുകളിൽ മാറ്റം വരുത്താനുള്ള തീരുമാനം വൈകിപ്പോയെന്നും അഭിപ്രായമുയർന്നു. സാമ്പത്തിക രംഗത്ത് പ്രതിസന്ധി കൂടുതൽ രൂക്ഷമാവുേമ്പാഴും ആർ.ബി.െഎക്ക് പോലും ഇതിന് കൃത്യമായി പ്രതിവിധി നിർദേശിക്കാൻ കഴിയുന്നില്ലെന്ന് തെളിയിക്കുന്നതാണ് മിനുട്സ് റിപ്പോർട്ടിലെ പരാമർശങ്ങൾ.
വായ്പ നയത്തിൽ റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകളിൽ ആർ.ബി.െഎ മാറ്റം വരുത്താതിരുന്നത് പണപ്പെരുപ്പം മുന്നിൽ കണ്ടാണെന്നും മിനുട്സ് റിപ്പോർട്ടിൽ പരാമർശമുണ്ട്. പണപ്പെരുപ്പം നിരക്ക് നാല് ശതമാനത്തിലേക്ക് എത്തുമെന്ന് ആശങ്ക മൂലമാണ് റിസർവ് ബാങ്ക് ഇത്തരമൊരു തീരുമാനമെടുത്തത്. സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രം നിരക്ക് കുറക്കുന്നതിനെ കുറിച്ച് ആലോചിച്ചാൽ മതിയെന്നായിരുന്നു ആർ.ബി.െഎയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.