മുംബൈ: നവംബർ 8ാം തിയ്യതി 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനത്തിനു ശേഷം രണ്ടര ലക്ഷം കോടി രൂപ ബാങ്കുകളിൽ തിരിച്ചെത്തിയില്ല. എസ്.ബി.െഎയുടെ ഇക്കണോമിക് റിസർച്ച് ഡിപ്പാർട്ട്മെൻറാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
എസ്.ബി.െഎയുടെ കണക്കുകൾ പ്രകാരം 13 ലക്ഷം രൂപ മൂല്യം വരുന്ന പഴയ നോട്ടുകൾ ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. അസാധുവാക്കിയ നോട്ടുകളുടെ ആകെ മൂല്യം എകദേശം 15.5 ലക്ഷം കോടി വരും. അതായത് 2.5 ലക്ഷം കോടിയുടെ കറൻസി ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.
ഇൗ പണത്തിൽ ഭൂരിപക്ഷവും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാം എന്നും എസ്.ബി.െഎയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ തന്നെ 1 ലക്ഷം കോടി രൂപ ഗവൺമെൻറിെൻറ പുതിയ കള്ളപണം വെളിപ്പെടുത്തുന്ന പദ്ധതി പ്രകാരം വെളിപ്പെടുത്തിയതായും ഇത് മൂലം സർക്കാരിന് എകദേശം 50,ooo കോടി രൂപ നികുതി ലഭിച്ചതായും റിപ്പോർട്ടിലുണ്ട്. ഇൗ പണം സർക്കാരിെൻറ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും.
നോട്ട് പിൻവലിക്കൽ മൂലമുണ്ടായിട്ടുള്ള പ്രശ്നങ്ങൾ ഉടനെ തന്നെ പരിഹരിക്കപ്പെടുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട. എസ്.ബി.െഎയുടെ ചീഫ് ഇക്കണോമിക് അഡ്വസൈർ സൗമ്യ കാന്തി ഘോഷാണ് ദേശീയ ചാനലായ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ റിപ്പോർട്ടിെൻറ ഉള്ളടക്കം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.