മുംബൈ: തിങ്കളാഴ്ച മുതൽ ആർ.ടി.ജി.എസ് (റിയൽടൈം ഗ്രോസ് സെറ്റ്ൽമെൻറ് സിസ്റ്റം) ഓൺലൈൻ ഇടപാട് മുഴുവൻ സമയവും നടത്താം.
ഇത് സംബന്ധിച്ച പ്രഖ്യാപനം റിസർവ് ബാങ്ക് ഒക്ടോബറിൽ നടത്തിയിരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും ഏത് സമയത്തും വലിയ തുകയുടെ ഇടപാട് നടത്താനുള്ള സൗകര്യം ചില രാജ്യങ്ങളിൽ മാത്രമാണുള്ളത്. ചെറിയ ഇടപാടുകൾക്കുള്ള (രണ്ടുലക്ഷം വരെ) 'നെഫ്റ്റ്' ഇതിനകം മുഴുവൻ സമയം ആക്കിയിട്ടുണ്ട്. 2004ൽ നാലു ബാങ്കുകളുടെ സഹകരണത്തോടെ തുടങ്ങിയ ആർ.ടി.ജി.എസ് നിലവിൽ പ്രതിദിനം 6.35 ലക്ഷം ഇടപാടുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
ബന്ധിപ്പിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം 237 ആയി. പ്രതിദിന ഇടപാട് തുക ശരാശരി 4.17 ലക്ഷം കോടിയാണ്. പുതിയ തീരുമാനം വ്യാപാര, വ്യവസായ മേഖലക്ക് കൂടുതൽ ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.