ന്യൂഡൽഹി: ആർ.ടി.ജി.എസ് സേവനം വർഷത്തിൽ എല്ലാ ദിവസവും എല്ലാ സമയത്തും ഇനി മുതൽ ലഭ്യമാകും. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ മാത്രമാണ് സേവനം ലഭ്യമായിരുന്നത്. ഡിസംബർ മുതലാവും പുതിയ സംവിധാനം നിലവിൽ വരിക.
2019 ഡിസംബർ 16ന് എൻ.ഇ.എഫ്.ടി സേവനവും സമാനരീതിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ടി.ജി.എസിലും മാറ്റം. എൻ.ഇ.എഫ്.ടി മുഴുവൻ സമയത്തേക്കുമായി മാറ്റിയത് പൂർണ വിജയമായിരുന്നുവെന്നും അതിനാലാണ് ആർ.ടി.ജി.എസ് പണമിടപാടിലും മാറ്റം കൊണ്ട് വരുന്നതെന്നും ആർ.ബി.ഐ അറിയിച്ചു.
എന്താണ് ആർ.ടി.ജി.എസ്
വലിയ തുകകൾ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറാനുള്ള സംവിധാനമാണ് ആർ.ടി.ജി.എസ്. മിനിം രണ്ട് ലക്ഷം രൂപയാണ് ഇതിലൂടെ കൈമാറാൻ സാധിക്കുക. ഉയർന്ന തുകക്ക് ആർ.ബി.ഐ പരിധി നിശ്ചയിച്ചിട്ടില്ല. എങ്കിലും ചില ബാങ്കുകൾ 10 ലക്ഷമെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.