ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം രണ്ട് വർഷനത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 63.82 രൂപയുടെ ഡോളറുമായുള്ള ബുധനാഴ്ചയിലെ വിനിമയ മൂല്യം. ചൊവ്വാഴ്ച ഇത് 64.07 ആയിരുന്നു.
അഭ്യന്തര വിപണികളിലേക്കുള്ള വിദേശമൂലധനത്തിെൻറ ഒഴുക്കും സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടാവുമെന്ന പ്രവചനങ്ങളുമാണ് രൂപക്ക് കരുത്തായത്.
30 ബില്യൺ ഡോളറാണ് കഴിഞ്ഞ ഒരു മാസം മാത്രം ഇന്ത്യൻ മൂലധന വിപണികളിലേക്ക് എത്തിയത്. ഇതിനൊടൊപ്പം ഇന്ത്യൻ ഒാഹരി വിപണികളുടെ കുതിപ്പും രൂപക്ക് നേട്ടമായി. ബോംബൈ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും മികച്ച നേട്ടത്തിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.