മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്കിൻെറ അടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ശശിധർ ജഗദീശനെ തെരഞ്ഞെടുത്ത നടപടി റിസർവ് ബാങ്ക് അംഗീകരിച്ചു. ജഗദീശൻ നിലവിൽ ബാങ്കിൻെറ അഡീഷണൽ ഡയറക്ടറും ഫിനാൻസ്- മാനവ വിഭവശേഷി വിഭാഗം മേധാവിയുമാണ്.
ഒക്ടോബറിൽ സി.ഇ.ഒ ആദിത്യ പുരി വിരമിക്കുന്നതോടെ ജഗദീശൻ ചുമതലയേൽക്കും. ആദിത്യ പുരി 26 വർഷം മുമ്പാണ് എച്ച്.ഡി.എഫ്.സി ബാങ്കിൻെറ സി.ഇ.ഒയായി ചുമതലയേറ്റത്. ഏറ്റവും കൂടുതൽ കാലം ബാങ്കിെൻറ സി.ഇ.ഒ പദവിയിലിരുന്ന വ്യക്തിയാണ് പുരി.
ആദിത്യപുരി ഉപദേശകനായ ആറംഗസമിതിയാണ് മൂന്നുപേരുൾപ്പെട്ട ചുരുക്കപട്ടികയിൽ നിന്നും ജഗദീശെന തെരഞ്ഞെടുത്തത്. കൈസാദ് ബരുച്ച, സുനിൽ ഗാർഗ് എന്നിവരും അവസാന പട്ടികയിൽ ഇടംപിടിച്ചു.26 വർഷങ്ങൾക്ക് ശേഷം എച്ച്.ഡി.എഫ്.സി ബാങ്കിന് പുതിയ സി.ഇ.ഒ26 വർഷങ്ങൾക്ക് ശേഷം എച്ച്.ഡി.എഫ്.സി ബാങ്കിന് പുതിയ സി.ഇ.ഒ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.