തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ 14 മണിക്കൂർ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.ഐ) രംഗത്ത്. ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷം അടുത്ത 14 മണിക്കൂർ സമയത്തേക്കായിരിക്കും എസ്.ബി.ഐയുടെ യോനോ ആപ്പിെൻറയടക്കം പ്രവർത്തനം നിലക്കുക. എൻ.ഇ.എഫ്.ടി (NEFT)സംവിധാനം പരിഷ്കരിക്കുന്നതിെൻറ ഭാഗമായാണ് ഡിജിറ്റൽ സേവനങ്ങൾക്ക് തടസം നേരിടുന്നതെന്നും ഒൗദ്യോഗിക ട്വീറ്റിലൂടെ ബാങ്ക് അറിയിച്ചു.
യോനോ - യോനോ ലൈറ്റ് ആപ്പുകൾ, ഇൻറർനെറ്റ് ബാങ്കിങ്, എൻ.ഇ.എഫ്.ടി സേവനങ്ങൾ എന്നിവ ഞായറാഴ്ച്ച അർധരാത്രി 12 മണിക്കും ഉച്ചക്ക് രണ്ട് മണിക്കുമിടയിൽ തടസപ്പെേട്ടക്കും. അതിന് ശേഷം പതിവുപോലെ പ്രവർത്തനം പുനഃരാരംഭിക്കും. ആർ.ബി.ഐയുടെ നിർദേശത്തെ തുടർന്നാണ് എൻ.ഇ.എഫ്.ടി സംവിധാനത്തിൽ മാറ്റവരുത്തുന്നത്. മെയ് 22ന് ബാങ്കിങ് സമയം അവസാനിച്ചതിന് ശേഷം പരിഷ്കരണം നടത്തണമെന്നായിരുന്നു ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.