തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ എ.ടി.എമ്മിൽ നിന്ന് ഒരു തവണ പിൻവലിക്കാവുന്ന തുക പകുതിയാക്കി. നിലവിൽ 40,000 രൂപ പിൻവലിക്കാമെന്നത് 20,000 ആയാണ് കുറക്കുന്നത്. ഒക്ടോബർ 31ന് ഇത് നിലവിൽ വരുമെന്ന് എസ്.ബി.െഎ സർക്കുലർ ഇറക്കി. ക്ലാസിക്, മെസ്ട്രോ കാർഡുകാർക്കാണ് നിയന്ത്രണം. പ്ലാറ്റിനം, ഗോൾഡ് കാർഡുകളെക്കുറിച്ച് സർക്കുലറിൽ പരാമർശമില്ല.
ഡിജിറ്റൽ ഇടപാട് പരമാവധി പ്രോത്സാഹിപ്പിക്കാനും എ.ടി.എം തട്ടിപ്പുകളുടെ വ്യാപ്തി കുറക്കാനുമാണ് പരിഷ്കാരമെന്നാണ് വിശദീകരണം. എസ്.ബി.െഎ എ.ടി.എം കാർഡുകളിൽ ഭൂരിഭാഗവും ക്ലാസിക്, മെസ്ട്രോ എന്നിവയാണ്. അതുകൊണ്ടുതന്നെ നിയന്ത്രണം വലിയൊരു വിഭാഗം ഇടപാടുകാെര ബാധിക്കും.
ദിവസേന 40,000 രൂപ പിൻവലിക്കാമെന്നത് ഉപഭോക്താക്കളെ ഡിജിറ്റൽ ഇടപാടുകൾക്ക് പ്രേരിപ്പിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഡിജിറ്റൽ ഇടപാടുകൾ പ്രതീക്ഷിച്ച തോതിൽ ഉയരാത്തതിന് ഒരു കാരണം ഇതാണ്. എ.ടി.എം വഴി തട്ടിപ്പ് നിയന്ത്രിക്കാനും തടയാനും മറ്റ് നടപടികൾ വേണ്ടി വരുമെങ്കിലും നഷ്ടപ്പെടുന്ന പണത്തിെൻറ അളവ് കുറക്കാൻ പിൻവലിക്കൽ പരിധി കുറക്കുന്നതിലൂടെ സാധിക്കുമെന്നും എസ്.ബി.െഎ അവകാശപ്പെടുന്നു.
എ.ടി.എമ്മുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരു മാസം മുമ്പ് അറിയിക്കണമെന്ന പുതിയ തീരുമാനവും എസ്.ബി.െഎ കൈക്കൊണ്ടിട്ടുണ്ട്. അതിെൻറ ഭാഗമായാണ് അടുത്തമാസം 31ന് പ്രാബല്യത്തിൽ വരുന്ന കാര്യം ഇപ്പോൾതന്നെ അറിയിച്ചത്. നിലവിൽ, മാസത്തിൽ സൗജന്യമായി അഞ്ച് എ.ടി.എം ഇടപാടുകളാണ് എസ്.ബി.െഎ അനുവദിക്കുന്നത്. കൂടിയാൽ സേവന നിരക്ക് നൽകണം. പിൻവലിക്കൽ പരിധി കുറക്കുന്നതിലൂടെ ഭൂരിഭാഗം ഉപഭോക്താക്കൾക്കും കൂടുതൽ തവണ എ.ടി.എം സേവനം പ്രയോജനപ്പെടുേത്തണ്ടിയും സേവന നിരക്ക് നൽകേണ്ടിയും വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.