ന്യൂഡൽഹി: ഡെപ്പോസിറ്റ് മെഷീനുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള സൗകര്യം താൽക്കാലികമായി മരവിപ്പിച്ച് എസ്.ബി.ഐ. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് പണം തട്ടിപ്പ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ എ.ഡി.ഡബ്ല്യു.എം.എസില്‍ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ലെന്ന് ബാങ്ക് അറിയിച്ചു.
നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സാധിക്കുന്ന മെഷീനുകള്‍ വഴി നിരവധി തട്ടിപ്പുകളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്. . കാരണം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമം ബാങ്കിെൻറ ഐ.ടി വിഭാഗം തുടങ്ങിയിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ഇനി ഡെപ്പോസിറ്റ് മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുമതി നല്‍കൂ. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രധാന ഓഫീസില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.