ന്യൂഡൽഹി: മിനിമം ബാലൻസില്ലാത്തതിെൻറ പേരിൽ എസ്.ബി.െഎ 41.2 ലക്ഷം അക്കൗണ്ടുകൾ ഇല്ലാതാക്കി. സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് അക്കൗണ്ടുകൾ ക്ലോസ് ചെയ്തിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് എസ്.ബി.െഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖർ ഗൗഡാണ് ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. ഇതിലാണ് എസ്.ബി.െഎ മറുപടി നൽകിയത്. 41 കോടി അക്കൗണ്ടുകളാണ് എസ്.ബി.െഎക്ക് ഇന്ത്യയിലുള്ളത്. ഇതിൽ 16 കോടി അക്കൗണ്ടുകളും പ്രധാൻമന്ത്രി ജൻധൻ യോജനക്ക് കീഴിൽ വരുന്നതാണ്. ഇത്തരം അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിർബന്ധമില്ല.
അതേ സമയം, മിനിമം ബാലൻസ് എസ്.ബി.െഎ 75 ശതമാനം കുറച്ചു. മെട്രോ നഗര ബ്രാഞ്ചുകളിൽ മിനിമം ബാലൻസില്ലെങ്കിൽ ഇൗടാക്കുന്ന പിഴ 50 രൂപയിൽ നിന്ന് 15 രൂപയാക്കി കുറച്ചിരുന്നു. ഗ്രാമീണ ബ്രാഞ്ചുകളിലെ തുക 40 നിന്ന് യഥാക്രമം 12,10 രൂപയാക്കി മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.