ന്യൂഡൽഹി: ജീവനക്കാർക്ക് സ്വയംവിരമിക്കൽ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. എല്ലാവർഷവും ഡിസംബർ ഒന്ന് മുതൽ ഫെബ്രുവരി അവസാനം വരെ ജീവനക്കാർക്ക് സ്വയംവിരമിക്കൽ പദ്ധതി ഉപയോഗപ്പെടുത്താം.
ഓഫീസർ ഗ്രേഡിലുള്ള 11,565 ജീവനക്കാരും 18,625 ക്ലറിക്കൽ, സബ് സ്റ്റാഫുകളും പുതിയ ഇതിന് അർഹരാണ്. പൂർണമായ രീതിയിൽ പദ്ധതി നടപ്പിലായാൽ ജൂലൈയിലെ കണക്കനുസരിച്ച് ശമ്പള ഇനത്തിൽ എസ്.ബി.ഐക്ക് 2,170.85 കോടി ലാഭിക്കാം. ബാങ്ക് നിശ്ചയിച്ച എല്ലാവരും പദ്ധതി ഉപയോഗപ്പെടുത്തിയാൽ എസ്.ബി.ഐയിലെ ജീവനക്കാരുടെ എണ്ണം 2,49,448 ആയി കുറയും.
25 വർഷം സർവീസ് പൂർത്തിയാക്കിയ 55 വയസായവരെയാണ് സ്വയം വിരമിക്കലിനായി പരിഗണിക്കുന്നത്. വി.ആർ.എസിൽ വിരമിക്കുന്നവർക്ക് രണ്ട് വർഷത്തിന് ശേഷം ബാങ്കിലെ തസ്തികകളിൽ വീണ്ടും ജോലിക്കായി അപേക്ഷിക്കാമെന്നും എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എസ്.ബി.ഐയിലെ തൊഴിലാളി സംഘടനകൾക്ക് സ്വയം വിരമിക്കൽ പദ്ധതിയോട് യോജിപ്പില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.