ന്യൂഡൽഹി: എസ്.ബി.ഐ ഇടപാടുകൾ ഇനി കൂടുതൽ ചെലവേറും. വാടക അടക്കൽ, ഇ.എം.ഐ ഇടപാട് എന്നിവക്കാണ് കൂടുതൽ തുക നൽകേണ്ടി വരിക. ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കാണ് അധിക ചാർജ് എസ്.ബി.ഐ ചുമത്തുക.
നവംബർ 15 മുതൽ പുതിയ ചാർജുകൾ നിലവിൽ വരും. ഇ.എം.ഐ ഇടപാടുകൾക്കുള്ള ചാർജ് 99 രൂപയിൽ നിന്നും 199 ആയാണ് വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡിനുള്ള റെന്റ് പേയ്മെന്റ് ചാർജ് വർധിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എസ്.ബി.ഐയും ചാർജ് ഉയർത്തിയിരിക്കുന്നത്. നേരത്തെ എം.സി.എൽ.ആർ നിരക്ക് ഉയർത്തിയതിനെ തുടർന്ന് ഗാർഹിക, ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.