പാൻ-ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പി​ച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന്​ എസ്​.ബി.ഐ

ന്യൂഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടു​മെന്ന മുന്നറിയിപ്പുമായി എസ്​.ബി.ഐ. ജൂൺ 30നകം ഇരു കാർഡുകളും ബന്ധിപ്പിക്കണമെന്നാണ്​ എസ്​.ബി.ഐ അറിയിച്ചിരിക്കുന്നത്​. അല്ലെങ്കിൽ ബാങ്കിങ്​ സേവനങ്ങളിൽ തടസം നേരി​ട്ടേക്കാം.

നേരത്തെ മാർച്ച്​ 30നകം പാൻ- ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പ്​ അറിയിച്ചത്​. എന്നാൽ, പിന്നീട്​ തീയതി നീട്ടി നൽകുകയായിരുന്നു. ഈ കാലാവധി ജൂൺ 30ന്​ അവസാനിക്കാനിരിക്കെയാണ്​ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കിയിരിക്കുന്നത്​.

www.incometaxindiaefilling.gov.in എന്ന വെബ്​സൈറ്റിലൂടെയാണ്​ പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത്​. സൈറ്റിലെ ലിങ്ക്​ ആധാർ എന്ന ഓപ്​ഷനിൽ ക്ലിക്ക്​ ചെയ്​ത്​ പാൻകാർഡ്​ നമ്പറും ആധാർ നമ്പറും നൽകിയാൽ ഇരു കാർഡുകളും തമ്മിൽ ബന്ധിപ്പിക്കാം.

Tags:    
News Summary - SBI Customers: These Documents Need to be Updated by June-end to Avail Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.