മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഭവനവായ്പ പലിശ 6.70 ശതമാനമായി കുറച്ചു. വായ്പ തുകയും സിബിൽ സ്കോറും അടിസ്ഥാനമാക്കി മാർച്ച് 31വരെയാണ് ഇൗ ഇളവ്. 75 ലക്ഷം വരെയുള്ള ഭവനവായ്പക്ക് 6.70 ശതമാനവും 75 ലക്ഷം മുതൽ അഞ്ചു കോടിവരെ 6.75 ശതമാനവുമാണ് പലിശ.
ഹോളി ഉൾപ്പെടെയുള്ള ഉത്സവകാലത്ത് കൂടുതൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ സലോനി നാരായൺ പറഞ്ഞു. ഭവനവായ്പ തിരിച്ചടവിൽ വലിയ വെല്ലുവിളിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.