എസ്​.ബി.​െഎ സ്​ഥിരനിക്ഷേപ പലിശനിരക്ക്​ കുറച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ സ്​ഥിര നിക്ഷേപ പലിശനിരക്ക്​ കുറച്ചു. എല്ലാ കാലാവധിയിലുളള നിക്ഷേപങ്ങൾക്കും 40 ബേസിസ്​ പോയിൻറാണ്​ കുറച്ചത്​.

ഒരു മാസത്തിനിടെ രണ്ടം തവണയാണ്​ എസ്​.ബി.​െഎ നിക്ഷേപ പലിശ നിരക്ക്​ കുറക്കുന്നത്​.  പുതിയ പലിശ നിരക്ക്​ ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും എസ്​.ബി.​െഎ വെബ്​സൈറ്റിലൂടെ അറിയിച്ചു. രണ്ടു ലക്ഷം രൂപക്ക്​ മുകളിലുള്ള വൻകിട നിക്ഷേപങ്ങളുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്​. 50 ബേസിസ്​ പോയിൻറാണ്​ കുറവ്​ വരുത്തിയത്​.  

സ്​ഥിര നിക്ഷേപ പലിശ നിരക്കുകൾ

  • ഏഴുമുതൽ 45 ദിവസം വരെ -2.9 ശതമാനം
  • 46 മുതൽ 179 ദിവസം വരെ -3.9 ശതമാനം
  • 180 മുതൽ ഒരു വർഷത്തിൽ താഴെ -4.4 ശതമാനം
  • ഒരു വർഷം മൂന്നുവർഷം വരെ -5.1 ശതമാനം
  • മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ -5.3 ശതമാനം
  • അഞ്ചുവർഷം മുതൽ 10 വ​ർ​ഷം വരെ -5.4 ശതമാനം

മുതിർന്ന പൗരന്മാർക്ക്​ ലഭിക്കുന്ന നിക്ഷേപ പലിശ നിരക്ക്​

മുതിർന്ന പൗരന്മാർക്ക്​ അരശതമാനം പലിശ അധികം ലഭിക്കും. 

  • ഏഴുമുതൽ 45 ദിവസം വരെ -3.4 ശതമാനം
  • 46 മുതൽ 179 ദിവസം വരെ -4.4 ശതമാനം
  • 180 മുതൽ ഒരു വർഷത്തിൽ താഴെ -4.9 ശതമാനം
  • ഒരു വർഷം മുതൽ മൂന്നുവർഷം വരെ -5.6 ശതമാനം
  • മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ -5.8 ശതമാനം
  • അഞ്ചുവർഷം മുതൽ 10 വ​ർ​ഷം വരെ -6.2 ശതമാനം
Tags:    
News Summary - SBI cuts FD rates for second time in a month -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.