എസ്.ബി.ഐ ഭവന വായ്പ നിരക്ക് കുറച്ചു; ഓവര്‍ഡ്രാഫറ്റ് സൗകര്യവുമായി ഐ.സി.ഐ.സി.ഐ

ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ മുതലെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബാങ്കുകള്‍. എസ്.ബി.ഐ ഭവനവായ്പകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചപ്പോള്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഭവനവായപക്കൊപ്പം ഓവര്‍ഡ്രാഫ്റ്റ് സൗകര്യമാണ് പ്രഖ്യാപിച്ചത്. 75 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് എസ്.ബി.ഐ 0.15 ശതമാനമാണ് പലിശ നിരക്ക് കുറച്ചത്. ഇതോടെ നിരക്ക് വനിതകള്‍ക്ക് 9.10 ശതമാനത്തിലേക്കും മറ്റുള്ളവര്‍ക്ക് 9.15 ശതമാനത്തിലേക്കും താഴും. 50 ലക്ഷത്തിന്‍െറ വായ്പയില്‍ പ്രതിമാസ അടവില്‍ 542 രൂപയുടെ കുറവും 30 വര്‍ഷ കാലയളവില്‍ രണ്ടുലക്ഷം രൂപയുടെ കുറവുമാണ് തിരിച്ചടവില്‍ ഉണ്ടാവുക. ഈ 542 രൂപ പ്രതിമാസം റെക്കറിങ് ഡിപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ വായ്പ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ആറു ലക്ഷം രൂപയോളം കിട്ടുമെന്നും എസ്.ബി.ഐ അവകാശപ്പെടുന്നു. 
ഐ.സി.ഐ.സി.ഐ ബാങ്ക് ഹോം ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ടേം ലോണ്‍ എന്ന നിലയിലും ഓവര്‍ഡ്രാഫറ്റ് എന്ന നിലയിലും ഇരട്ട സൗകര്യമാണ് നല്‍കുകയെന്ന് ബാങ്ക് അവകാശപ്പെടുന്നു. അക്കൗണ്ടുള്ള ശമ്പള വിഭാഗക്കാര്‍ക്ക് ഉടമസ്ഥതയിലുള്ള വസ്തുവിന്‍െറ ഈടില്‍ അഞ്ചു ലക്ഷം മുതല്‍ ഒരു കോടി വരെയാണ് ഓവര്‍ഡ്രാഫ്റ്റായി അനുവദിക്കുക. വിദ്യാഭ്യാസം, ചികിത്സ, ഭവന പുനരുദ്ധാരണം, വിവാഹം, വിദേശയാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം. കുറഞ്ഞത് 10 ശതമാനം ടേം ലോണായും ബാക്കി ഓവര്‍ഡ്രാഫറ്റായും ആവും പരിഗണിക്കുക. 
Tags:    
News Summary - SBI cuts home loan rate; ICICI offers overdraft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.