എസ്​.ബി.​െഎ  ജീവനക്കാരെ കുറക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎ സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ വ്യാപകമായി ജീവനക്കാരെ കുറക്കുന്നു. 6,622 ജീവനക്കാരെയാണ്​ ബാങ്ക്​ ആദ്യ ഘട്ടത്തിൽ ഒഴിവാക്കുന്നത്​. ഇതിൽ കുറേ ജീവനക്കാർ വിരമിക്കലിലൂടെ പുറത്ത്​ പോകുന്നവരാണ്​. മറ്റുള്ളവരെ വി.ആർ.എസ്​ മുഖേന ഒഴിവാക്കാനാണ്​ എസ്​.ബി.​െഎയുടെ പദ്ധതി. 

ഡിജിറ്റലൈസേഷ​​െൻറ ഭാഗമായി 10,000 ജീവനക്കാരെ വിവിധ സ്ഥലങ്ങളിലേക്ക്​ മാറ്റി നിയമിക്കാനും ​എസ്​.ബി.​െഎക്ക്​ പദ്ധതിയുണ്ട്​.

എസ്​.ബി.​െഎയും ആറ്​ അസോസിയേറ്റഡ്​ ബാങ്കുകളും ലയിച്ചതിനെ തുടർന്ന്​ എകദേശം 594 ബാങ്ക്​ ശാഖകളാണ്​ ഇല്ലാതായത്​. ഇതുവഴി 1,160 കോടിയുടെ ലാഭമുണ്ടാകുമെന്നാണ്​ എസ്​.ബി.​െഎയുടെ കണക്ക്​ കൂട്ടൽ. കൂടുതൽ ജീവനക്കാരെ ഒഴിവാക്കുന്നത്​ വഴി അധിക ലാഭം ഉണ്ടാ​ക്കാമെന്ന എസ്​.ബി.​െഎയുടെ പ്രതീക്ഷ.

Tags:    
News Summary - SBI cuts staff strength-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.