31 പൈസ തിരിച്ചടച്ചില്ല; കർഷകന് കുടിശ്ശികയില്ലാ സർട്ടിഫിക്കറ്റ് നൽകാതെ എസ്.ബി.ഐ; വിമർശനവുമായി ജഡ്ജി

ന്യൂഡൽഹി: കർഷകന് കുടശ്ശികയില്ലാ സർട്ടിഫിക്കറ്റ് നൽകാത്തതിൽ എസ്.ബി.ഐക്കെതിരെ രൂക്ഷവിമർശനവുമായി കോടതി. 31 പൈസ തിരിച്ചടക്കാത്തതിനെ തുടർന്നാണ് എസ്.ബി.ഐ കർഷകന് കുടിശ്ശികയില്ലാ സർട്ടിഫിക്കറ്റ് നിഷേധിച്ചത്. ജസ്റ്റിസ് ഭാർഗവ കാരിയാണ് എസ്.ബി.ഐക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഭൂമിയിടപാടിനായാണ് കർഷകൻ എസ്.ബി.ഐയോട് കുടിശ്ശികയില്ലാ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. എന്നാൽ, ഇത് ബാങ്ക്നിഷേധിക്കുകയായിരുന്നു.

ഈ നടപടി വളരെ മോശമാണ്. 31 പൈസക്ക് വേണ്ടി ദേശസാൽകൃത ബാങ്ക് കുടിശ്ശികയില്ലാ സർട്ടിഫിക്കറ്റ് അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശാംജിഭായി എന്ന കർഷകനാണ് സർട്ടിഫിക്കറ്റിനായി ബാങ്കിനെ സമീപിച്ചത്.

2020ൽ ശാംജിഭായി എന്ന കർഷകനിൽ നിന്നാണ് രാകേഷ് വർമ്മ, മനോജ് വർമ്മ എന്നിവർ ഭൂമി വാങ്ങിയത്. തുടർന്ന് കുടിശ്ശികയില്ലാ സർട്ടിഫിക്കറ്റിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് 31 പൈസ തിരിച്ചടക്കാനുണ്ടെന്ന് അറിയിച്ച് സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു.

ബാങ്കിൽ നിന്നെടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചടക്കുന്നതിന് മുമ്പാണ് ശാംജിഭായി സ്ഥലം വിറ്റത്. പിന്നീട് പണം തിരിച്ചടച്ചുവെങ്കിലും 31 പൈസ കൂടി നൽകാനുണ്ടെന്ന് അറിയിച്ച് എസ്.ബി.ഐ സർട്ടിഫിക്കറ്റ് നിഷേധിച്ചു. ഇതിനെതിരെയാണ് കോടതിയിൽ ഹരജിയുമായി കർഷകനും ഭൂമിയുടെ പുതിയ ഉടമസ്ഥരും രംഗത്തെത്തിയത്. 50 പൈസയിൽ കുറവാണ് ​വായ്പത്തുകയെങ്കിൽ അത് പരിഗണിക്കരുതെന്ന ഉത്തരവുണ്ടെന്നും ജഡ്ജി എസ്.ബി.ഐയെ ഓർമിപ്പിച്ചു.

Tags:    
News Summary - SBI denies NOC to farmer over outstanding dues of 31 paise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.