കൊച്ചി: പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്.ബി.ഐ ജീവനക്കാരുമായുള്ള വിഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യത്തിന് എസ്.ബി.ഐ തുടക്കം കുറിച്ചു. കുടുംബ പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍ക്ക് ഈ വിഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സൗകര്യം പ്രയോജനപ്പെടുത്താം. www.pensionseva.sbi ല്‍ ലോഗിന്‍ ചെയ്ത് വീഡിയോ എൽ.സി ക്ലിക്കു ചെയ്ത് എസ്.ബി.ഐ പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ നല്‍കി ഈ സേവനം ഉപയോഗിക്കാം.
രജിസ്ട്രേഡ് മൊബൈൽ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി രേഖപ്പെടുത്തണം. പാന്‍ കാര്‍ഡിന്‍റെ അസ്സൽ കൈയിലുണ്ടായിരിക്കുകയും വേണം. ഇതിനുശേഷം ഐ ആം റെഡി എന്നതില്‍ ക്ലിക്കു ചെയ്യുകയും വിഡിയോ കോള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുകയും വേണം.
ഉപഭോക്തൃ കേന്ദ്രീകൃതമായ, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഗുണകരമായ മറ്റൊരു നീക്കം കൂടി ആരംഭിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ എസ്.ബി.ഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. കോവിഡ് കാലത്ത് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഇത് പെന്‍ഷന്‍കാരെ സഹായിക്കും. സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായി ഉപഭോക്താക്കള്‍ക്ക് അധിക സൗകര്യം നല്‍കാന്‍ എസ്.ബി.ഐ നിരന്തരം പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.