ന്യൂഡൽഹി: പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിെൻറ പുനഃസംഘാടന പദ്ധതിക്ക് കേന്ദ്രമന് ത്രിസഭ അംഗീകാരം. അതനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിെൻറ 49 ശതമാ നം ഓഹരി എടുക്കും. സ്വകാര്യ മേഖലക്കും ഓഹരി പങ്കാളിത്തം നൽകും.
മൂന്നു ദിവസത്തിനകം മെ ാറട്ടോറിയം നീക്കും. ഒരാഴ്ചക്കുള്ളിൽ അഡ്മിനിസ്ട്രേറ്റർ ഭരണം പിൻവലിക്കും. അംഗീകൃത ഓഹരി മൂലധനം 1100 കോടിയിൽനിന്ന് 6200 കോടി രൂപയായി ഉയർത്താനുള്ള നിർദേശവും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. സ്റ്റേറ്റ് ബാങ്ക് സമർപ്പിച്ച പുനഃസംഘാടന പദ്ധതിയാണ് കേന്ദ്രമന്ത്രിസഭ പരിഗണിച്ചത്.
സ്റ്റേറ്റ് ബാങ്ക് നടത്തുന്ന 49 ശതമാനം ഓഹരി നിക്ഷേപത്തിെൻറ 26 ശതമാനം മൂന്നു വർഷത്തേക്ക് പിൻവലിക്കാനാവില്ല. സ്വകാര്യ പങ്കാളികളുടെ ഓഹരി നിക്ഷേപത്തുകയിൽ 75 ശതമാനവും മൂന്നു വർഷത്തേക്ക് പിൻവലിക്കുന്നത് വിലക്കും.
ഐ.സി.ഐ.സി.ഐയും എച്ച്.ഡി.എഫ്.സിയും 1000 കോടി വീതം നിക്ഷേപിക്കും
പ്രതിസന്ധിയിലായ യെസ് ബാങ്കിനെ കരകയറ്റാൻ റിസർവ് ബാങ്ക് മുന്നോട്ടുവെച്ച പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഐ.സി.ഐ.സി.ഐയും എച്ച്.ഡി.എഫ്.സിയും 1000 കോടി രൂപ വീതം നിക്ഷേപിക്കും. യെസ് ബാങ്കിെൻറ പത്തു രൂപ മുഖവിലയുള്ള നൂറു കോടി ഓഹരികൾ 1000 കോടി രൂപക്ക് വാങ്ങുന്നതിനാണ് ഐ.സി.ഐ.സി.ഐ ബോർഡ് അനുമതി നൽകിയത്. ഇതോടെ യെസ് ബാങ്കിെൻറ അഞ്ച് ശതമാനം ഓഹരി ഐ.സി.ഐ.സി.ഐ ബാങ്കിെൻറ കൈവശമാകും.
എച്ച്.ഡി.എഫ്.സിയും 1000 കോടി നിക്ഷേപിക്കാനാണ് തീരുമാനിച്ചത്. അതേസമയം, യെസ് ബാങ്കിൽനിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം മൂന്നു ദിവസത്തിനുള്ളിൽ ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.