ന്യൂഡൽഹി: കോവിഡ് രോഗികളുടെ ചികിത്സക്കായി വ്യക്തിഗത വായ്പ പദ്ധതി അവതരിപ്പിച്ച് എസ്.ബി.ഐ. കവച് എന്ന പേരിലുള്ള വായ്പ പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പരമാവധി അഞ്ച് ലക്ഷം രൂപയാണ് വായ്പയായി നൽകുക.
8.5 ശതമാനമായിരിക്കും പലിശനിരക്ക്. 60 മാസമാണ് തിരിച്ചടവ് കാലാവധി. മൂന്ന് മാസത്തെ മൊറട്ടോറിയവും വായ്പക്ക് അനുവദിക്കും. വ്യക്തിഗത വായ്പകളിൽ ഏറ്റവും കുറഞ്ഞ പലിശയാണ് കവചിന് ചുമത്തുന്നതെന്ന് എസ്.ബി.ഐ അറിയിച്ചു.
കോവിഡിൽ നിന്ന് രോഗമുക്തി നേടിയവർക്കും വായ്പക്കായി അപേക്ഷിക്കാമെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. നിരവധി ഉപഭോക്താകൾ കോവിഡ് ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വായ്പ പദ്ധതി അവതരിപ്പിച്ചതെന്ന് എസ്.ബി.ഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു. മോശം സമയത്ത് ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.