ന്യൂഡൽഹി: വായ്പ തിരിച്ചടവിൽ ഇളവുകളുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. വായ്പ പുനക്രമീകരണ പദ്ധതിയിലൂടെ രണ്ട് വർഷത്തെ മൊറട്ടോറിയമാണ് എസ്.ബി.ഐ നൽകുന്നത്. ഭവന, വാഹന, വ്യക്തിഗത വായ്പകൾക്ക് ഇളവ് ബാധകമാവും. മൊറട്ടോറിയം കാലയളവിൽ ഉപയോക്താവ് പലിശ നൽകണം. ഇതിന് പുറമേ വാർഷിക പലിശയിൽ 0.35 ശതമാനത്തിൻെറ വർധനവുമുണ്ടാവും.
കോവിഡ് മൂലം ദുരിതഭനുഭവിക്കുന്നവർക്കാണ് എസ്.ബി.ഐ ആനുകൂല്യം നൽകുന്നത്. ഇതിന് ചില നിബന്ധനകളും മുന്നോട്ട് വെച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുേമ്പാൾ ആഗസ്റ്റിൽ ശമ്പളത്തിൽ കുറവുണ്ടായവർ, ലോക്ഡൗണിൽ ശമ്പളം നഷ്ടമായവർ, ജോലി നഷ്ടമായവർ, വ്യവസായ സ്ഥാപനം അടക്കുകയോ ബിസിനസ് കുറയുകയോ ചെയ്ത വ്യവസായികളും സ്വയം തൊഴിൽ ചെയ്യുന്നവർ- എന്നിവർക്കാണ് വായ്പ മൊറട്ടോറിയത്തിൻെറ ആനുകൂല്യം ലഭ്യമാവുക.
ഒരു മാസം മുതൽ 24 മാസം വരെ കാലയളവുകളിൽ ഉപയോക്താകൾക്ക് മൊറട്ടോറിയം തെരഞ്ഞെടുക്കാം. വായ്പ കുടിശിക വരുത്താത്ത അക്കൗണ്ടുകൾക്കാവും ആനുകൂല്യം ലഭ്യമാവുകയെന്നും എസ്.ബി.ഐ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.