മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകക്കെടുത്ത് എസ്.ബി.ഐ. മുംബൈ ജുഹുവിലെ കെട്ടിടമാണ് എസ്.ബി.ഐ ദീർഘകാലത്തേക്ക് വാടകക്കെടുത്തത്. ജുഹുവിലെ ബച്ചന്‍റെ വീടായ ജൽസക്കടുത്തുള്ള 3,150 സ്വകയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടം വാടകക്കെടുക്കുന്നതിനായി അമിതാഭുമായും അഭിഷേകുമായും എസ്.ബി.ഐ കരാറിലെത്തിയെന്നാണ് റിപ്പോർട്ട്.
പ്രതിമാസം 18.9 ലക്ഷമായിരിക്കും കെട്ടിടത്തിന്‍റെ വാടക. 15 വർഷത്തേക്ക് കെട്ടിടം വാടകക്ക് നൽകും. ജുഹുവിലെ അമിതാഭിന്‍റെ ബംഗ്ലാവുകളായ പ്രതീക്ഷ, ജാനക്, അമ്മു, വാസ എന്നിവക്ക് സമീപം തന്നെയാണ് ഈ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. സാപ്കീ.കോമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്.
കെട്ടിടം വാടകക്കെടുക്കുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി ബാങ്ക് 2.26 കോടി നൽകിയിട്ടുണ്ട്. സെപ്റ്റംബർ 28നാണ് ഇതുമായി ബന്ധപ്പെട്ട് കരാറൊപ്പിട്ടത്. പുതിയ ബ്രാഞ്ചിന്‍റെ പ്രവർത്തനം കെട്ടിടത്തിൽ ആരംഭിക്കും. എന്നാൽ, വാർത്തകളോട് ബച്ചൻ കുടുംബമോ എസ്.ബി.ഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.